KeralaLatest

74 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും‍

“Manju”

Covid vaccine was received by 2140 health workers and 5450 frontline fighters in Kerala today | സംസ്ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 മുന്നണി പോരാളികളും കൊവിഡ് വാക്സിന്‍ ...

ശ്രീജ.എസ്‌

തിരുവനന്തപുരം: ജില്ലയില്‍ 62 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ന് (മാര്‍ച്ച്‌ 09) റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തും.

ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍, രാവിലെ 10 മുതല്‍ വൈകിട്ടു മൂന്നു വരെ മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. പോളിങ് ഓഫിസര്‍ മാര്‍ക്കായി ഐ.എല്‍.ഡി.എം ന്റെ രണ്ടു ട്രെയിനിങ് സെന്ററുകളില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്.

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100ഉം പേര്‍ക്ക് കുത്തിവയ്പ് നല്‍കും.

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും കളക്ടര്‍ അറിയിച്ചു.

 

Related Articles

Back to top button