India

ലളിത്പൂർ ജനതയ്ക്ക് പുതിയ വിമാനത്താവളം; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

“Manju”

ലക്‌നൗ : ഉത്തർപ്രദേശിൽ വികസനം തുടർന്ന് യോഗി ആദിത്യനാഥ്. ലളിത്പൂർ ജില്ലയിൽ വിമാനത്താവളം നിർമ്മിക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.

ലളിത്പൂരിൽ പുതിയ വിമാനത്താവളം നിർമ്മിയ്ക്കും. വിമാനത്താവളം വന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആളുകൾക്ക് എവിടേയ്ക്ക് വേണമെങ്കിലും പോകാമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന് പുറമേ  ജില്ലയിൽ മെഡിക്കൽ കോളേജും എത്രയും വേഗം നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലളിത്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി പാതകൾ നവീകരിക്കുമെന്നും യോഗി ആദിത്യനാഥ് ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ലളിത്പൂരിലെ ബന്ദി ഡാമിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു അദ്ദേഹം സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.

Related Articles

Back to top button