IndiaKeralaLatestThiruvananthapuram

യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യം 2024ല്‍

“Manju”

സിന്ധുമോള്‍ ആര്‍​
ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ​ത്തെ ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്​ യു.​എ.​ഇ ഒ​രു​ങ്ങു​ന്നു. മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ സ്​​പേ​സ്​ സെന്ററിന്റെ അ​ടു​ത്ത പ​ത്തു​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2024ല്‍ ​യു.​എ.​ഇ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. രാ​ജ്യ​ത്തിന്റെ അ​ടു​ത്ത ബ​ഹി​രാ​കാ​ശ ദൗ​ത്യം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം അ​റി​യി​ച്ചു.
റാ​ശി​ദ്​ സ്​​പേ​സ്​ സെന്‍റ​റി​െന്‍റ 2021-2031 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. യു.​എ.​ഇ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ ആ​ദ്യ​മാ​യി മ​നു​ഷ്യ​നെ അ​യ​ച്ച​തിന്റെ ഒ​ന്നാം വാ​ര്‍​ഷി​ക വേ​ള​യി​ലാ​ണ്​ പു​തി​യ പ്ര​ഖ്യാ​പ​നം. ര​ണ്ടു​മാ​സം മു​മ്ബ്​​ ഗ​ള്‍​ഫ്​ ലോ​ക​ത്തെ ആ​ദ്യ ചൊ​വ്വ പ​ര്യ​വേ​ഷ​ണ പേ​ട​കം യു.​എ.​ഇ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചി​രു​ന്നു.
പു​തി​യ സ്​​പെ​ഷ​ലൈ​സ്​​ഡ്​ സാ​റ്റ​ലൈ​റ്റ്​ വി​ക​സി​പ്പി​ക്കും. ഇ​മ​റാ​ത്തി യു​വ​ജ​ന​ത​യെ ശാ​സ്​​ത്ര ലോ​ക​ത്തേ​ക്ക്​ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും അ​ക്കാ​ദ​മി​ക​ളും സ്​​ഥാ​പി​ക്കും. ഇ​തി​ന്​ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്ന്​​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര സ്​​പേ​സ്​ ഏ​ജ​ന്‍​സി​ക​ളു​മാ​യി കൂ​ടു​ത​ല്‍ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Related Articles

Back to top button