ശ്രീജ.എസ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസകറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസിയെ സിബിഐ നാളെ ചോദ്യം ചെയ്യും എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയ കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന് തമ്പി വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജ്ജുന്, എന്നിവര്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ സൗകര്യം അനുസരിച്ച് ഈ മാസം തന്നെ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐ സംഘത്തിന്റെ നീക്കം.