KeralaLatest

സമരപ്പന്തല്‍ അഗ്നിക്കിരയാക്കി

“Manju”

ചേർത്തലയിൽ സമരപ്പന്തൽ അഗ്നിക്കിരയാക്കി

ശ്രീജ.എസ്‌

ചേര്‍ത്തല : ജില്ലയിലെ വാരനാട് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് കമ്പനിക്കു മുന്നിലെ സി..ടി.യു. സമരപ്പന്തല്‍ കത്തിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കമ്പനിയിലെ തൊഴില്‍ത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മാക്ഡവല്‍ ആന്‍ഡ് എച്ച്‌.ആര്‍.ബി. യൂണിയന്‍ ‍(സി..ടി.യു.) ജനുവരി 16 മുതല്‍ സത്യാഗ്രഹമാരംഭിച്ചത്.

പന്തല്‍ കത്തിച്ചത് കൂടാതെ കസേരകള്‍ മോഷ്ടിച്ചതായും കാട്ടി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍ സെക്രട്ടറി കെ.ജെ. ജോസഫ് ആവശ്യപ്പെട്ടു.

Related Articles

Back to top button