IndiaLatest

മാര്‍ച്ച്‌ 31 ന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട 6 സുപ്രധാന കാര്യങ്ങള്‍

“Manju”

മാർച്ച് 31 ന് മുൻപ് ചെയ്ത് തീർക്കേണ്ട 6 സുപ്രധാന കാര്യങ്ങൾ |  India|business|adhar|pan-card|financial year|march 31

ശ്രീജ.എസ്‌

മാര്‍ച്ച്‌ 31 ന് മുന്‍പ് നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പുതുക്കിയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍: 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ പുതുക്കിയ അല്ലെങ്കില്‍ കാലതാമസം വരുത്തിയ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാത്തവര്‍ മാര്‍ച്ച്‌ 31 ന് മുന്‍പ് ചെയ്തിരിക്കണം. നികുതി റിട്ടേണുകള്‍ അതിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ മാര്‍ച്ച്‌ 31 വരെ ആദായനികുതി വകുപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കോ, മെയിലിലേക്കോ അയക്കുന്നതാണ്.

പാന്‍, ആധാര്‍ എന്നിവ ലിങ്ക് ചെയ്യുക

മാര്‍ച്ച്‌ 31-ന് മുമ്പ് ചെയ്‌തു തീര്‍ക്കേണ്ട മറ്റൊരു ദൗത്യം നിങ്ങളുടെ ആധാര്‍പാന്‍ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020 ജൂണ്‍ 30 ആയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസ് ഇത് 2021 മാര്‍ച്ച്‌ 31-ലേക്ക് നീട്ടി. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്‌തിട്ടില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍ആധാര്‍ ലിങ്കിംഗ്‌ വിജയകരമാകുന്നതിന്‌ പാന്‍ കാര്‍ഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്‌, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഫോം 12 ബി സമര്‍പ്പിക്കുക

നടപ്പ് സമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ പുതിയ സ്ഥാപനത്തില്‍ ജോലിക്കായി ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഫോം 12 ബി സമര്‍പ്പിക്കേണ്ടതുണ്ട്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പുതിയ ജോലി കിട്ടിയിട്ടുണ്ടെങ്കില്‍ ഫോം 12 ബി ഉപയോഗിച്ച്‌ വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കുക. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ മാര്‍ച്ച്‌ 31 ന് മുമ്പായി ഫോം 12 ബിയില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പുതിയ സ്ഥാപനത്തിന് കൃത്യമായ ടിഡിഎസ് കുറയ്ക്കാന്‍ കഴിയും.

നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്തുക

ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയുന്ന നിങ്ങളുടെ എല്ലാ നികുതി ലാഭിക്കല്‍ നിക്ഷേപങ്ങളും മാര്‍ച്ച്‌ 31-നകം നടത്തേണ്ടതുണ്ട്. സാധാരണ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ തന്നെ നികുതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം, കാരണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ചിലപ്പോള്‍ പിഴവുകള്‍ ഉണ്ടാവാന്‍ കാരണമായേക്കും. എന്നിരുന്നാലും തുടക്കത്തില്‍ നിക്ഷേപം നടത്താത്തവര്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ചെയ്തിരിക്കണം.

അക്കൗണ്ടുകള്‍ ആക്‌റ്റീവായി നിലനിര്‍ത്തുക

നിങ്ങള്‍ക്ക് പിപിഎഫ്, എന്‍പിഎസ് പോലുള്ള നികുതിലാഭിക്കല്‍ നിക്ഷേപങ്ങളുണ്ടെങ്കില്‍ ആ അക്കൗണ്ടുകള്‍ ഇപ്പോഴും ആക്‌റ്റീവാണോയെന്ന് പരിശോധിക്കുക. അല്ലെങ്കില്‍ അത് ആക്‌റ്റീവായി നിലനിര്‍ത്തുന്നതിന് നിങ്ങള്‍ ഒരു വാര്‍ഷിക സംഭാവന നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ആക്‌റ്റീവായി തുടരുന്നതിന് കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്.

അഡ്വാന്‍സ് ടാക്സ് അടയ്‌ക്കുക

ഇന്ത്യയുടെ ആദായനികുതി നിയമപ്രകാരം, പ്രൊഫഷണല്‍ വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ ഒഴികെ 10,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഒരാള്‍ നാല് തവണകളായി അഡ്വാന്‍സ് ടാക്സ് അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. ജൂലൈ 15, സെപ്റ്റംബര്‍ 15, ഡിസംബര്‍ 15, മാര്‍ച്ച്‌ 15 എന്നിങ്ങനെയാണ് ഇതിന്റെ കാലയളവ്. എന്നിരുന്നാലും, സമയപരിധിയിലോ അതിനു മുമ്പോ നികുതി അടച്ചില്ലെങ്കില്‍, നികുതിദായകന് പ്രതിമാസം ഒരു ശതമാനം പലിശയും തവണകളായി മാറ്റിവയ്ക്കുന്നതിന് പ്രതിമാസം ഒരു ശതമാനം പലിശയും ഈടാക്കും. മാര്‍ച്ച്‌ 31 ന് മുന്‍പായി ഇത് ഒറ്റത്തവണയായും അടയ്ക്കാവുന്നതാണ്. അഡ്വാന്‍സ് ടാക്സ് ഫയല്‍ ചെയ്യുന്നതിനുള്ള ഔദ്യോഗികമായ അവസാന തീയതി മാര്‍ച്ച്‌ 15 ആയിരുന്നുവെങ്കിലും മാര്‍ച്ച്‌ 31 വരെ ഇതിനു സമയമുണ്ട്.

Related Articles

Back to top button