Uncategorized

ലക്ഷംകോടിയുടെ സാമ്പത്തിക ഉത്തജന പാക്കേജുമായി അമേരിക്ക

“Manju”

വാഷിംഗ്ടൺ: കൊറോണ കാലത്തെ സാമ്പത്തിക തകർച്ചയെ നേരിടാൻ വീണ്ടും സാമ്പത്തിക നയ പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങൾക്കുമായി ലക്ഷംകോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. അധികാരമേറ്റ ശേഷം ആദ്യമായാണ് ബൈഡൻ അമേരിക്കയുടെ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുന്നത്.

കൊറോണ കാലത്ത് ട്രംപ് മൂന്ന് തവണ രാജ്യത്തെ സാമ്പത്തിക, കയറ്റുമതി രംഗത്തെ തകർച്ചയെ നേരിടാൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആരോഗ്യരംഗത്തിനുള്ള പാക്കേജുകൾക്കും കൊറോണ വൈറസ് പ്രതിരോധ ഗവേഷണത്തിനുമാണ് മുൻതൂക്കം നൽകിയിരുന്നത്. കൊറോണ വ്യാപനം ഒരു വശത്ത് തുടുരുന്നതിനിടയിലും വാക്‌സിനേഷൻ നടപടി വേഗത്തിലാക്കി അമേരിക്ക മുന്നേറുകയാണ്. പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകിയശേഷം ലോകത്തെ മറ്റ് രാജ്യങ്ങൾക്കായി വാക്‌സിൻ വിതരണം ചെയ്യുമെന്നും ബൈഡൻ പറഞ്ഞു.

ലോകം മൊത്തം വൈറസിനെ പ്രതിരോധിക്കാതെ അമേരിക്കയും സുരക്ഷിതമാണെന്ന് പറയാനാകില്ല. ഒരു മതിൽ കെട്ടി തടയാനാകുന്ന പ്രശ്‌നമല്ല കൊറോണ വ്യാപനമെന്ന് ഏവരും തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന് ബൈഡൻ വ്യക്തമാക്കി.

Related Articles

Back to top button