KeralaLatestThiruvananthapuram

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസയോഗ്യമായില്ല

“Manju”

പാറശാല: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതം പേറുന്ന തെക്കേകെ‍ാല്ലങ്കോട് നിവാസികള്‍ക്കുവേണ്ടി നിര്‍മിച്ച കാരയ്ക്കാവിളയിലെ ഫ്ലാറ്റുകള്‍ ഇനിയും താമസയോഗ്യമായില്ല. വെള്ളം, വൈദ്യുതി തുടങ്ങിയവ ലഭിക്കാത്തതാണ് പണി പൂര്‍ത്തിയായ ഫ്ലാറ്റുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറാന്‍ വൈകുന്നത്. തെക്കേകെ‍ാല്ലങ്കോട്, പരുത്തിയൂര്‍ തീരപ്രദേശങ്ങളിലെ 64 കുടുംബങ്ങള്‍ക്കുവേണ്ടിയാണ് 12.80 കോടി രൂപ ചിലവില്‍ 128 ഫ്ലാറ്റുകള്‍ വീതം നിര്‍മിച്ചത്. തീരദേശ വികസന കോര്‍പറേഷന്‍ കാരയ്ക്കാവിളയിലാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചത്.ഒരു മാസം മുന്‍പ് ഫ്ലാറ്റുകളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. പക്ഷെ പണി പൂര്‍ത്തികരിക്കാത്തതിനാല്‍ താമസക്കാര്‍ക്ക് കൈമാറിയിട്ടില്ല. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട തെക്കേകെ‍ാല്ലങ്കോട് സ്വദേശികളും ഫ്ലാറ്റ് ലഭിക്കേണ്ട പട്ടികയില്‍ പെട്ടവര്‍ ആണ്. താമസിക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ വീട് നഷ്ടമായവര്‍ ഫിഷര്‍മെന്‍ കോളനി റോഡ് കയ്യേറി താമസം ആരംഭിക്കുകയും ചെയ്തു.

ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് രാത്രി നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ സ്ഥലത്ത് എത്തി വീട് നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു. മറ്റ് താമസ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് വീട് നഷ്ടമായവരുടെ ആവശ്യം.

Related Articles

Back to top button