IndiaLatest

മണ്ഡലത്തില്‍ ഹെലിപാഡുകള്‍ ഉയരുന്നു

“Manju”

ബംഗാള്‍ തിര‌ഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് നന്ദിഗ്രാം മണ്ഡലത്തിലേക്കാണ്. സംസ്ഥാനത്ത് തീപ്പൊരി പോരാട്ടം നടക്കുന്ന നന്ദിഗ്രാമില്‍ ഏറ്റുമുട്ടുന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിയും മുമ്ബ് മമതയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരിയുമാണ്. തൃണമൂല്‍ വിട്ട് പാര്‍ട്ടിയിലെത്തിയ സുവേന്ദുവാണ് ഇത്തവണ ബി.ജെ.പിയുടെ പ്രധാന ആയുധം. ഏപ്രില്‍ ഒന്നിനാണ് നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്‌ 27 മുതല്‍ എട്ടു ഘട്ടമായി നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് നന്ദിഗ്രാമില്‍ ജനവിധി. ഏതായാലും ഗ്ലാമര്‍ പോരാട്ടത്തിന്റെ വേദിയായ നന്ദിഗ്രാമിലെ പ്രചാരണത്തിനായി വരും ആഴ്ചകളില്‍ വി.ഐ.പികളുടെയും സ്റ്റാര്‍ കാമ്ബെയ്നര്‍മാരുടെയും നിര തന്നെ എത്തും എന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ, പ്രദേശത്ത് തങ്ങളുടെ ഹെലിപാഡുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് തൃണമൂലും എതിരാളികളായ ബി.ജെ.പിയും. കഴിഞ്ഞ ഞായറാഴ്ച തൃണമൂല്‍ ഹെലിപാഡില്‍ പരീക്ഷപ്പറക്കലും നടന്നിരുന്നു. ബര്‍ത്തലയിലാണ് തൃണമൂലിന്റെ ഹെലിപാഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

പ്രാദേശിക ബി.ജെ.പി നേതാക്കളുടെ മേല്‍നോട്ടത്തില്‍ സുവേന്ദു അധികാരിയ്ക്കായുള്ള ഹെലിപാ‌ഡ് നിര്‍മ്മാണം രാവും പകലും നടക്കുകയാണ്. ഹരിപ്പൂര്‍ ഗ്രാമത്തില്‍ നാല് ഏക്കര്‍ പ്രദേശത്താണ് ഹെലിപാഡ് നിര്‍മ്മാണം. ഇത് താത്കാലിക ഹെലിപാഡാണെന്നും പത്ത് കര്‍ഷകര്‍ ചേര്‍ന്നാണ് അവരുടെ ഭൂമി നിര്‍മ്മാണത്തിനായി നല്‍കിയതെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. സൗജന്യമായാണ് അവര്‍ ഭൂമി നല്‍കാന്‍ മുന്നോട്ട് വന്നതെന്നും എന്നാല്‍, തങ്ങള്‍ പ്രതിഫലം നല്‍കിയെന്നും അവര്‍ പറയുന്നു.

Related Articles

Back to top button