ശ്രീജ.എസ്
ലക്നോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റിക്കാര്‍ഡ് മിതാലി രാജിന്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മിതാലി ഈ നാഴികകല്ല് പിന്നിട്ടത്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്.
212 ഏകദിനത്തില്‍ ഏഴു സെഞ്ചുറിയും 54 അര്‍ധസെഞ്ചുറിയും സഹിതം 6,974 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. 10 ടെസ്റ്റില്‍ നിന്ന് 51 ബാറ്റിംഗ് ശരാശരിയില്‍ 663 റണ്‍സും 89 ട്വന്റി-20 മത്സരത്തില്‍ നിന്ന് 2,364 റണ്‍സും മിതാലി നേടി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടിയ ആദ്യ വനിതാ താരം. 309 കളികളില്‍ നിന്ന് 10,207 റണ്‍സ് ആണ് ഷാര്‍ലറ്റിന്റെ സമ്പാദ്യം.