IndiaLatest

കൊവിഡ് വ്യാപനം; അതിതീവ്രം

“Manju”

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കൊ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര ഘ​ട്ട​ത്തി​ൽ. അവസാന 24 മണിക്കൂറിൽ സ്ഥി​രീ​ക​രി​ച്ച​ത് 2.74 ല​ക്ഷ​ത്തിനടുത്ത് പു​തി​യ കേ​സു​ക​ൾ. തുടർച്ചയായി അഞ്ചാം ദിവസമാണ് രണ്ടു ലക്ഷത്തിലേറെ കേസുകൾ രാജ്യത്തു സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 25 ലക്ഷത്തോളം പേർക്ക് രോഗബാധയുണ്ടായി. പ്രതിദിന മരണസംഖ്യയും പുതിയ റെക്കോഡുകൾ കുറിക്കുന്നു. അവസാന ദിവസം സ്ഥിരീകരിച്ചത് 1,619 മരണം.

ഇതുവരെ കൊവിഡ് ബാധിച്ചവർ ഒന്നരക്കോടി കടന്നു. ഇതിൽ ഇപ്പോഴുള്ള രോഗബാധിതർ 19.29 ലക്ഷം. 1.29 കോടിയിലേറെ പേരാണ് രോഗമുക്തരായത്. ആക്റ്റിവ് കേസുകൾ വർധിക്കുന്നത് തുടർച്ചയായി നാൽപ്പതാം ദിവസം. മരണസംഖ്യ 1,78,769 ആയിട്ടുണ്ട്.

ഡിസംബർ 19ന് ഒരു കോടിയും ഏപ്രിൽ അഞ്ചിന് ഒന്നേകാൽ കോടിയും കടന്ന രോഗബാധിതരുടെ എണ്ണം പിന്നീട് ഒന്നരക്കോടിയിലെത്തുന്നത് വെറും 15 ദിവസം കൊണ്ടാണ്. ദേശീയ റിക്കവറി നിരക്ക് 86 ശതമാനമായി കുത്തനെ കുറഞ്ഞു. മരണനിരക്ക് 1,19 ശതമാനമായും കുറഞ്ഞിട്ടുണ്ട്. നിരക്ക് കുറയുകയാണെങ്കിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 1,500ൽ എത്തിയ പ്രതിദിന മരണസംഖ്യയാണ് ഇന്ന് 1,600 കടന്നിരിക്കുന്നത്. 13.56 ലക്ഷം സാംപിളുകൾ ഞായറാഴ്ച പരിശോധിച്ചു. 2,73,810 പേർക്കു രോഗബാധയും കണ്ടെത്തി.

മഹാരാഷ്ട്രയിലെ പ്രതിദിന മരണസംഖ്യ 503. ഛത്തിസ്ഗഡിൽ 170, ഡൽഹിയിൽ 161, ഉത്തർപ്രദേശിൽ 127, ഗുജറാത്തിൽ 110, കർണാടകയിൽ 81, പഞ്ചാബിൽ 68, മധ്യപ്രദേശിൽ 66, ഝാർഖണ്ഡിൽ 50, രാജസ്ഥാനിലും തമിഴ്നാട്ടിലും 42 വീതം, ഹരിയാനയിൽ 29, പശ്ചിമ ബംഗാളിൽ 28, കേരളത്തിൽ 25 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ അവസാന ദിവസത്തെ മരണസംഖ്യ. മഹാരാഷ്ട്രയിൽ ഇതുവരെയുള്ള കൊവിഡ് മരണം 60,000 കടന്നിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും 13,000 പിന്നിട്ടു. ഡൽഹിയിൽ 12,121ൽ. പശ്ചിമ ബംഗാളിൽ 10,568, ഉത്തർപ്രദേശിൽ 9,830, പഞ്ചാബിൽ 7,902 എന്നിങ്ങനെ ഇതുവരെയുള്ള കൊവിഡ് മരണം.

Related Articles

Back to top button