IndiaLatest

കര്‍ഷക പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു

“Manju”

ശ്രീജ.എസ്

ചണ്ഡീഗഢ് : അമൃത്സറില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന സംഘടനകള്‍ ജാണ്ഡ്യാല ഗുരു റെയില്‍വെ സ്റ്റേഷനിലെ സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് നിലച്ചു പോയ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത്. 169 ദിവസത്തെ സമരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ അമൃത്സറില്‍ സമരം അവസാനിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്നവരാണ് പഞ്ചാബിലെ വിവിധ ഭാഗങ്ങളിലായി സമരം നടത്തിയത്. പാസഞ്ചര്‍ ട്രെയിനുകളുടെയും ഗുഡ്‌സ് ട്രെയിനുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. അമൃത്സറിലൂടെ കടന്നു പോകുന്ന 60 ശതമാനം ട്രെയിനുകളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു.

വിളവെടുപ്പ് കാലമായതിനാലാണ് സമരം താല്ക്കാലികമായി നിര്‍ത്തുന്നതെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചത്. ഇവിടെ സമരം നിര്‍ത്തി കൂടുതല്‍ പ്രതിഷേധക്കാരുമായി ഡല്‍ഹിയിലെത്തും. അവിടത്തെ പ്രതിഷേധം ശക്തപ്പെടുത്തും. കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് തീരുമാനമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

Related Articles

Back to top button