KeralaLatest

തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍

“Manju”

തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ മാനദണ്ഡത്തിലാണ് സി കാറ്റഗറി തിരിക്കുന്നത്. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ രാഷ്ട്രീയ മത സാംസ്ക്കാരിക പരിപാടികളൊന്നും നടത്താന്‍ പാടില്ല. ആരാധാനലയങ്ങളില്‍ മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തേണ്ടതാണ്. കല്യാണം മരണം തുടങ്ങിയ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാനാവൂ. ജിംനേഷ്യം സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ അടച്ചിടേണ്ടതാണ്. സംസ്ഥാനത്തെ കോളേജുകള്‍ അടയക്കാനും തീരുമാനിച്ചു. ഇന്നു നടന്ന കോവിഡ് അവലോകനയോഗമാണ് തീരുമാനമെടുത്തത്. യോഗം നടന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Back to top button