IndiaLatest

മഹീന്ദ്ര പൂര്‍ണമായും ഇലക്‌ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു

“Manju”

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ എസ്.യു.വികളും ഇലക്ട്രിക്കാകും;  പ്രഖ്യാപനവുമായി മഹീന്ദ്ര | Mahindra Announce All Electric SUV In Five Year

ശ്രീജ.എസ്

ഇന്ത്യന്‍ നിരത്തുകള്‍ക്ക് ആദ്യമായി വൈദ്യുതി വാഹനം സമ്മാനിച്ച മഹീന്ദ്ര പൂര്‍ണമായും ഇലക്‌ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു. അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയൊരുക്കുന്നത്. ഇതിനായി 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ടാറ്റ മോട്ടോഴ്‌സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ ഇന്ത്യ എന്നീ കമ്പനികള്‍ വരുംവര്‍ഷങ്ങളില്‍ പൂര്‍ണമായി വൈദ്യുതി വാഹനങ്ങളിലേക്കു മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയും ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുകയാണ്.

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡുമായി സഹകരിക്കുന്നതിന് 3,000 കോടി രൂപയുടെ പദ്ധതിക്കാണ് മഹീന്ദ്ര കരാറായിരുന്നത്. ഇതില്‍നിന്ന് ഫോര്‍ഡ് പിന്‍മാറിയ സാഹചര്യത്തില്‍ ഈ തുക വൈദ്യുത വാഹനമേഖലയ്ക്കായി നീക്കിവെക്കുകയാണ് കമ്പനി. 2027-30 ആകുന്നതോടെ കമ്പനിയുടെ 30 ശതമാനം ബിസിനസ് വൈദ്യുതവാഹനങ്ങളില്‍ നിന്നാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Related Articles

Back to top button