KeralaLatestThiruvananthapuram

ചാരുംമൂട് എസ്.എന്‍.ഡി.പി.യോഗം ഗുരുക്ഷേത്ര സമര്‍പ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഏപ്രില്‍ 25 ന്

“Manju”

ക്ഷേത്ര സമര്‍പ്പണം തുഷാര്‍ വെള്ളാപ്പള്ളി

കായംകുളം: ചാരുംമൂട് യൂണിയന്റെ കീഴിലുള്ള വെട്ടിക്കോട് 4277-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ക്ഷേത്ര സമര്‍പ്പണവും പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഗുരുദേവപ്രതിമ സമര്‍പ്പണവും ഏപ്രില്‍ 25 ന്. ഏപ്രില്‍ 25 ന് വൈകിട്ട് 4.00 ന് എസ്.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി ക്ഷേത്രം നാടിന് സമര്‍പ്പിക്കും.

ശിവഗിരി മഠാധിപതി ഗുരുപ്രസാദ് സ്വാമികളും തന്ത്രി കലാധരനും ചേര്‍ന്ന് പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഗുരുപ്രതിമ സ്ഥാപനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഗുരുപ്രസാദ് സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും.
ക്ഷേത്രത്തിനായി സ്ഥലം വിട്ടു നല്‍കിയ മുരുക നിവാസിലെ മുരുകന്‍, പഞ്ചലോഹ വിഗ്രഹം വഴിപാടായി സമര്‍പ്പിച്ച രാഘവന്‍, വൃന്ദാവനം, സ്ഥപതി വെട്ടിക്കോട് രാധാകൃഷ്ണന്‍, ശില്പി അശോകന്‍ ജ്യോതിസ്, വാസുദേവന്‍ പുല്ലംപള്ളില്‍, ശ്രീധരന്‍ തടാലിവിളയില്‍, സദാശിവന്‍ പുല്ലംപള്ളില്‍, ശിവരാജന്‍ കല്ലൂര്‍ എന്നിവരെ ക്ഷേത്രാങ്കണത്തില്‍ ആദരിക്കും.

ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുന്നത്. 25 ന് വൈകിട്ട് നാല് മണിക്കുന്ന ഗുരുക്ഷേത്ര സമര്‍പ്പണത്തോടനുബന്ധിച്ച് നടപ്പന്തല്‍ ഉദ്ഘാടനം എസ്.എന്‍.ഡി.പി. ചാരും മൂട് യൂണിയന്‍ ചെയര്‍മാന്‍ ജയകുമാര്‍ പാറപ്പുറവും, കാണിക്കവഞ്ചിയുടെ ഉദ്ഘാടനം യൂണിയന്‍ കണ്‍വീനര്‍ ബി.സത്യപാലും നടത്തും. 4.30 ന് തുഷാര്‍ വെള്ളപ്പള്ളി ഉദ്ഘാടനം ചെയ്യുന്ന സമര്‍പ്പണ സമ്മേളനത്തിന് എസ്.എന്‍.ഡി.പി. ചാരുംമൂട് യൂണിയന്‍ ചെയര്‍മാന്‍ ജയകുമാര്‍ പാറപ്പുറം അദ്ധ്യക്ഷത വഹിക്കും. ശബരിമല മുന്‍ മാളികപ്പുറം തന്ത്രി ധനഞ്ജയന്‍ നമ്പൂതിരി, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കല്ലിന്മേല്‍ കല്ലുവളയം വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണവും റിട്ട.ഫോറസ്റ്റ് ഓഫീസര്‍ നിസ്സാമുദ്ദീന്‍ നാടന്‍വീട്ടില്‍ ഇലപ്പക്കുളം എസ്.എന്‍.‍ഡി.പി. ചാരുംമൂട് അംഗങ്ങളായ എസ്.എസ്. അഭിലാഷ് കുമാര്‍, വി.ചന്ദ്രബോസ്, മോഹനന്‍ പുതുപ്പള്ളികുന്നം, ബൈജു ദാമോദരന്‍, വന്ദന സൂരേഷ്, സിനി, വി.വിഷ്ണു, എസ്. മഹേഷ്, ജി. മണിക്കുട്ടന്‍, ശിശിധരന്‍, സുബോധിനിയമ്മ എന്നിവര്‍ ആശംസകളും അര്‍പ്പിച്ച് സംസാരിക്കും. ശാഖാ സെക്രട്ടറി സുമേഷ് ഗോപി സ്വാഗതവും ഷിബു കല്ലൂര്‍ കൃതജ്ഞതയും രേഖപ്പെടുത്തും.

ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ ഉച്ചയ്ക്ക് അന്നദാനവും, രാത്രി എട്ടുമണിമുതല്‍ പാലാ സൂപ്പര്‍ ബീറ്റ്സ് നയിക്കുന്ന ഭക്തിഗാനമേളയുണ്ടായിരിക്കും.

മനുനായര്‍
മീഡിയ കോര്‍ഡിനേറ്റര്‍
9990340004

Related Articles

Back to top button