ErnakulamKeralaLatest

പൈപ്പ് ലൈന്‍ വഴി പാചക വാതകം; എറണാകുളത്ത് സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം

“Manju”

ശ്രീജ.എസ്

എറണാകുളം: സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ താലൂക്കുകളില്‍ നടപ്പിലാക്കാന്‍ തീരുമാനം. നിലവില്‍ കരിങ്ങാച്ചിറ-കുണ്ടന്നൂര്‍-ഇടപ്പള്ളി-ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈന്‍ ലഭ്യമാണ്. തുടര്‍ന്ന് അങ്കമാലിയിലേക്കും പെരുമ്ബാവൂരിലേക്കും കോലഞ്ചേരിയിലേക്കും എത്തിക്കാനാണ് തീരുമാനം.

തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ 2500 വീടുകളില്‍ നിലവില്‍ ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 1500 വീടുകളില്‍ പ്ലംബിങ് ജോലികള്‍ പൂര്‍ത്തിയായി. പദ്ധതി തുടങ്ങുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭ്യമാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 720.72 രൂപയുമാണ് ഈടാക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു പുറമെ സി.എന്‍.ജി വാഹനങ്ങള്‍, വാണിജ്യ ഉപഭോക്താക്കള്‍, വ്യാവസായിക ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. സി.എന്‍.ജി വാഹനങ്ങളില്‍ വാതകം ഉപയോഗിക്കുമ്ബോള്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയും.

Related Articles

Back to top button