Latest

കുറഞ്ഞ വിലയ്ക്ക് എല്‍പിജി സിലിണ്ടര്‍ വാങ്ങാം

“Manju”

പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില ഉയരുന്നത് സാധാരണക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. തലസ്ഥാന നഗരിയായ ഡല്‍ഹിയല്‍ എല്‍പിജി സിലിണ്ടറിന്റെ വില സിലിണ്ടറിന് 819 രൂപയിലെത്തി. ഫെബ്രുവരി മാസത്തില്‍ സിലിണ്ടറിന്റെ വില 125 രൂപ വര്‍ദ്ധിച്ചു. എന്നാല്‍ സിലിണ്ടറിന്റെ വില ഉയരുന്നതിനിടയില്‍, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎം, ആമസോണ്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ചില ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പേടിഎമ്മിന്റെ സ്പെഷ്യല്‍ ഓഫര്‍ എല്‍‌പി‌ജി സിലിണ്ടറുകള്‍ ആദ്യമായി ബുക്ക് ചെയ്യുന്നതിന് പേടിഎം 100 രൂപ ക്യാഷ്ബാക്കാണ് വാഗ്ദാനം ചെയ്യുന്നത്. പേടിഎം വഴി നിങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ ഡല്‍ഹിയില്‍ 819 രൂപയുടെ എല്‍പിജി സിലിണ്ടര്‍ 719 രൂപയ്ക്ക് ലഭിക്കും. ഇതിനായി ചില നിബന്ധനകളും പേടിഎം നിര്‍ദ്ദേശിക്കുന്നുണ്ട്.

പേടിഎമ്മിന്റെ വ്യവസ്ഥ നിങ്ങള്‍ ആദ്യമായി പേടിഎം വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും എന്നതാണ്. ഈ ഓഫറിന് മാര്‍ച്ച്‌ 31 വരെയാണ് സാധുതയുള്ളത്. അതായത് മാര്‍ച്ച്‌ 31 നകം ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. പണമടച്ചതിന് ശേഷം, നിങ്ങള്‍ക്ക് ഒരു സ്ക്രാച്ച്‌ കാര്‍ഡ് ലഭിക്കും. ഇത് 7 ദിവസത്തിനുള്ളില്‍ സ്ക്രാച്ച്‌ ചെയ്ത് നോക്കണം. അല്ലെങ്കില്‍ ഓഫര്‍ പിന്നീട് ലഭിക്കില്ല. സ്ക്രാച്ച്‌ ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന തുക 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വാലറ്റില്‍ എത്തും.

Related Articles

Back to top button