KeralaLatest

പ്രാർത്ഥകൾ മാനവരാശിയുടെ നന്മയ്ക്കുതകുന്ന വഴി – ദലീമ ജോജോ എം.എൽ.എ.

“Manju”

ചന്ദിരൂർ (ആലപ്പുഴ) : പ്രാർത്ഥന മാനവരാശിയുടെ നന്മയ്ക്ക് ഉതകുന്ന വഴിയാണെന്നും ആ വഴിയിലൂടെ സഞ്ചരിക്കുവാനാണ് ഗുരുക്കന്മാർ നമ്മെ പഠിപ്പിക്കുന്നതെന്നും, നവജ്യോതി ശ്രീകരുണാകരഗുരു കാണിച്ച വഴി ലോകത്തിന് വെളിച്ചം പകരാനുതകുന്നതാണെന്നും ദലീമ ജോജോ എം.എൽ.. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരുഗുരുവിന്റെ ജന്മസ്ഥലമായ ചേർത്തലയിലേക്ക് എല്ലാമാസവും ഗുരുഭക്തർ നടത്തിവരുന്ന തീർത്ഥയാത്രയായ ചോതി തീർത്ഥയാത്രയുടെ 24-ാംമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.. അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ബിജു അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരു സവിധ് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ശാന്തിഗിരി ചന്ദിരൂർ ബ്രാഞ്ച് ഹെഡ് ജനനി വിജയജ്ഞാന തപസ്വിനി മഹനീയ സാന്നിധ്യമായിരുന്ന ചടങ്ങിൽ ബ്രഹ്മചാരി ഊർമ്മിള ചിത്ത് വാർഡ് മെമ്പർമാരായ, സീനത്ത് ശിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ,
ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ഉപദേശകൻ അജിത് കുമാർ.വി, ശാന്തിഗിരി വൈക്കം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ വിജയൻ മാച്ചേരി, ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ പി.ജി രമണൻ, ഹരിപ്പാട് ഏരിയ സീനിയർ മാനേജർ ബിജു.സി, ശാന്തിഗിരി മാതൃമണ്ഡലം കോർഡിനേറ്റർ പ്രസന്ന, ശാന്തിമഹിമ കോർഡിനേറ്റർ വന്ദനൻ, ഗുരുമഹിമ കോർഡിനേറ്റർ കുമാരി മീര എന്നിവർ ആശംസകൾ അർപ്പിച്ചു. ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ പി.ജി രവീന്ദ്രൻ സ്വാഗതവും ഏരിയ മാനേജർ റെജി പുരോഗതിനന്ദിയും രേഖപ്പെടുത്തി.

 

Related Articles

Back to top button