IndiaLatest

വിവാഹത്തെ എതിര്‍ത്ത് മക്കള്‍; ആത്മഹത്യാ ഭീഷണി മുഴക്കി അച്ഛന്‍

“Manju”

ജയ്പൂര്‍: രണ്ടാമതും വിവാഹം കഴിക്കണമെന്ന് അച്ഛന്‍, തീരുമാനത്തെ എതിര്‍ത്ത് മക്കള്‍. ഒടുവില്‍ വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 60കാരന്‍. ജയ്പൂരിലെ സോഭരന്‍ എന്ന അറുപതുകാരനാണ് വിവാഹം കഴിക്കാനായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാല് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു.സോഭരന് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. എന്നാല്‍ ഭാര്യ മരിച്ചതിന് ശേഷം തനിച്ചായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മക്കളും മറ്റ് ബന്ധുക്കളും ഇതിനെ ശക്തമായി എതിര്‍ത്തു. പല തവണ സോഭരന്‍ ആഗ്രഹം പറഞ്ഞെങ്കിലും, നാട്ടുകാര്‍ അറിഞ്ഞാല്‍ എന്ത് കരുതുമെന്നായിരുന്നു മക്കളുടെ ചോദ്യം. ബന്ധുക്കളുടെ എതിര്‍പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധോല്‍പൂരിലെ 11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നത് അപകടം ഒഴിവായി. ഉടന്‍ കുടുംബാംഗങ്ങള്‍ വൈദ്യുത വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Back to top button