IndiaLatest

കടുവകളെ ഒന്നാകെ കരയിച്ച്‌ കാര്‍ത്തിക് അന്നൊരു മിയാന്‍ ദാദായി!

“Manju”

നിഥാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക് അവസാന പന്തിലെ സിക്സറോടെ ബം​ഗ്ലാദേശികളുടെ സ്വപ്നം തകര്‍ത്തതിന് മൂന്നാം വാര്‍ഷികം. 2018 മാര്‍ച്ച്‌ 18 നാണ് അവിശ്വസനീയ പ്രകടനത്തോടെ അവസാനപന്തില്‍ സിക്സര്‍ പറത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ കാര്‍ത്തിക് പ്രകടനവും ഇന്ത്യയുടെ വിജയത്തിലേക്കുള്ള ഈ ശക്തമായ തിരിച്ചുവരവുമുണ്ടാവും. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 166 റണ്‍സെടുത്തപ്പോള്‍ അവസാനപന്തില്‍ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സിക്സറോടെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. അന്ന് ഏതാണ്ട് പരാജയമുറപ്പിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ കാര്‍ത്തിക്ക് എട്ട് പന്തില്‍ 29 റണ്‍സാണ് അടിച്ചുകൂട്ടിയത്. നിരവധി പേര്‍ ആ സമയത്ത് തന്നെ വര്‍ഷങ്ങള്‍ക്കു മുമ്ബ് ജാവേദ് മിയാന്‍ദാദ് ഇന്ത്യയുടെ ചേതന്‍ ശര്‍മയ്ക്കെതിരെ നേടിയ അവസാന പന്തിലെ സിക്സറുമായി കാര്‍ത്തിക്കിന്റെ ആ സിക്സര്‍ താരതമ്യം ചെയ്യുകയും ചെയ്തു.ആ സിക്സറിനെക്കുറിച്ചും മിയാന്‍ ദാദുമായുള്ള താരതമ്യത്തെക്കുറിച്ചും പിന്നീട് കാര്‍ത്തിക് ഓര്‍മിച്ചത് ഇങ്ങനെയായിരുന്നു. എനിക്ക് പത്തു വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി മിയാന്‍ ദാദിന്റെ ആ ലാസ്റ്റ് ബോള്‍ സിക്സര്‍ വീഡിയോ കാണുന്നത്. അത് കണ്ടപ്പോള്‍ ചേതന്‍ ശര്‍മ അവസാനപന്തെറിയാന്‍ തുടങ്ങുമ്ബോള്‍ തന്നെ മിയാന്‍ ദാദ് ആ അവസാനപന്ത് സിക്സറടിക്കുമെന്ന് തോന്നിയിരുന്നു. 1986 ഷാര്‍ജ കപ്പിലായിരുന്നു ചേതന്‍ ശര്‍മയെ മിയാന്‍ ദാദ് അവസാന പന്തില്‍ സിക്സര്‍ പറത്തി ടീമിനെ വിജയത്തിലെത്തിച്ചത്. അന്ന് കാര്‍ത്തിക്കിന് ഒരു വയസായിരുന്നു പ്രായം.

വര്‍ഷങ്ങള്‍ക്കു ശേഷം 2018 ല്‍ എത്തിയപ്പോള്‍ ചേതന്‍ ശര്‍മയ്ക്കു പകരം ബോളുമായി വന്നത് ബം​ഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാര്‍. ആ ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് കാര്‍ത്തിക്ക് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. കാര്‍ത്തിക്കിന്റെ ഈ പ്രകടനത്തെക്കുെറിച്ച്‌ ഇന്ത്യന്‍ ബൗളിങ് കോച്ചായ ഭരത് അരുണ്‍ പറഞ്ഞത് ഇങ്ങനെ. കാര്‍ത്തിക്കിന് 360 ഡി​ഗ്രി ഷോട്ടുകളും കളിക്കാന്‍ കഴിയും. അത്രയും വലിയ സമ്മര്‍ദ ഘട്ടങ്ങളിലും അവന്റെ ബാറ്റിക് ടെക്നിക്കുകള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ആ കളി കാര്‍ത്തിക് ഫിനിഷ് ചെയ്തത് ഏറെക്കാലം ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ടാവും.

Related Articles

Back to top button