InternationalLatest

യുകെയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്

“Manju”

ലണ്ടന്‍: ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭവത്തിലും പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലുമൊക്കെ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് ബ്രിട്ടനിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും. ഇവിടെനിന്നാണ് ഇന്ത്യയില്‍ പല ദേശീയ മുന്നേറ്റങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുള്ളത്. ഇവിടത്തെ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ പല മുന്‍നിര നേതാക്കളും. അതുകൊണ്ടുതന്നെ ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളത് ഒരു ശതാബ്ദത്തിലേറെയായുള്ള ബന്ധമാണുള്ളത്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടതായിരുന്നു ബ്രിട്ടീഷ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍. 2018-19 കാലഘട്ടത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019-20 ല്‍ രണ്ടാംസ്ഥാനത്തെത്തി. ഹൈയര്‍ എഡ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം 13,435 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പുതിയതായി ലണ്ടനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റോള്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇത് 7,185 ആയിരുന്നു. അതായത് 87 ശതമാനത്തിന്റെ വര്‍ദ്ധനവ്.

ലണ്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് ഏഡ്യുകേഷന്‍ ആന്‍ഡ് ടാലന്റ് അറ്റ് ലണ്ടന്‍ ആന്‍ഡ് പാര്‍ട്നഴ്സ് ഡയറക്ടര്‍ ലലാഗെ ക്ലേ പറയുന്നു. വര്‍ദ്ധിച്ച തൊഴില്‍ സാധ്യതകള്‍ക്കൊപ്പം, പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം വരെ ബ്രിട്ടനില്‍ തുടരാം എന്നുള്ള നിയമവും ഇതില്‍ പ്രധാനപ്പെട്ടവയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുമാത്രമല്ല, ബ്രിട്ടനിലെ, പ്രത്യേകിച്ച്‌ ലണ്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ലോകോത്തരമാണെന്നതും ഒരു കാരണമാണ് എന്ന് അവര്‍ പറയുന്നു.

2019-20 കാലഘട്ടത്തില്‍ 29,940 വിദ്യാര്‍ത്ഥികളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 7,245 വിദ്യാര്‍ത്ഥികളുമായി ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് അമേരിക്കയായിരുന്നു. ബ്രിട്ടനിലാകമാനമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 55,465 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും അധികം പേരുള്ളത് ഇംഗ്ലണ്ടിലാണ്. തൊട്ടു പുറകെ സ്‌കോട്ട്ലാന്‍ഡും ഉണ്ട്. വാക്സിന്‍ തര്‍ക്കം മാറ്റിവച്ച്‌ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ ബോറിസ് ജോണ്‍സണ്‍

അസ്ട്രാസെനെകയുടെ വാക്സിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ബ്രിട്ടന്റെ തീരുമാനം. അടുത്തമാസം അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ആളുകളെ കൈമാറ്റം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചയായിരിക്കും നടക്കുക എന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം. പ്രതിരോധം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ രാജ്യത്തേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ പ്രധാന യാത്രയാണിത്. അതുകൊണ്ടുതന്നെ ബ്രിട്ടന്‍ ഇന്ത്യയുമായുള്ള ബന്ധത്തിനെ എത്രമാത്രം വിലമതിക്കുന്നു എന്ന് കാണാനാകുമെന്നും അദ്ദേഹം തുടര്‍ന്നു. ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്‌ പി ടി ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button