IndiaKeralaLatest

ശാന്തിഗിരി ആശ്രമത്തിൽ സന്ദർശകർക്ക് നിയന്ത്രണം

“Manju”

പോത്തൻകോട് : കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശാന്തിഗിരി ആശ്രമത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആശ്രമത്തിൽ നടന്നുവന്ന ഗുരുദർശനവും ഓഫീസ് പ്രവർത്തനങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കുന്നതായി ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

രോഗലക്ഷണങ്ങളിലില്ലാതെയുള്ള രണ്ടാംഘട്ട കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി ആശ്രമം ജനറൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗുരുദർശനവും ആശ്രമത്തിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനവും നിർത്തിവയ്ക്കാൻ തീരുമാനമെടുത്തത്. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും യോഗം അറിയിച്ചു. അവശ്യ സർവീസുകളായ ആശുപത്രി, ഫുഡ് സർവീസസ് തുടങ്ങിയ മേഖലകൾക്ക് നിയന്ത്രണം ബാധകമല്ല.

Related Articles

Back to top button