KeralaLatestThrissur

പി.എച്ച്‌.ഡി., എം.ഫില്‍: പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി

“Manju”

തൃശ്ശൂര്‍: പി.എച്ച്‌.ഡി., എം.ഫില്‍ കോഴ്സുകളിലെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധിയില്‍ ആറുമാസംകൂടി അനുവദിക്കാമെന്ന് യുജിസി. കോവിഡിന്റെ സാഹചര്യത്തില്‍ രാജ്യത്തെ സര്‍വകലാശാലകളും മറ്റും മാസങ്ങളോളം അടച്ചിട്ടിരുന്നതിനാല്‍ പല പ്രവര്‍ത്തനങ്ങളും നടത്താനായില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുജിസി ഇളവ് അനുവദിച്ചത്.

ഇത്തരത്തില്‍ ഗവേഷണ പഠനത്തിന്റെ ഭാഗമായി സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതിന്റെ തെളിവുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അംഗീകരിക്കപ്പെട്ട ജേണലുകളിലും മറ്റും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തെളിവുകളും ഹാജരാക്കേണ്ടതുണ്ട്. ഇതിനും കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, ഗവേഷകര്‍ക്ക് നല്‍കുന്ന ഫെലോഷിപ്പുകളുടെ കാലാവധി നീട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. ഇത് അഞ്ചുവര്‍ഷമായിത്തന്നെ തുടരും. എല്ലാസര്‍വകലാശാലകളും ഇതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button