IndiaLatest

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍

“Manju”

റിപ്പബ്ലിക് ദിനത്തിലെ നടന്ന സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. 14 എഫ്‌ഐആറുകളില്‍ 122 കര്‍ഷകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇവരുടെ പേരും വിവരങ്ങളും കര്‍ഷക നേതാക്കള്‍ പുറത്തുവിട്ടു.

നോട്ടീസ് ലഭിച്ച കര്‍ഷകര്‍ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകരുതെന്നും, നിയമസഹായ സെല്ലിനെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന പ്രക്ഷോഭകര്‍ക്ക് നിയമസഹായം ഉറപ്പാക്കാനും തീരുമാനിച്ചു, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button