InternationalLatest

നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സണ്‍

“Manju”

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ നാമനിര്‍ദേശം ചെയ്ത് ‍പ്രസിഡന്‍റ് ജോ ബൈഡന്‍. മുന്‍ മേധാവി ജിം ബ്രിഡന്‍ സ്റ്റൈനിന്റെ പിന്‍ഗാമിയായാണ് ബില്‍ നെല്‍സണ്‍ ചുമതലയേല്‍ക്കുക. ട്രംപിന്റെ ഭരണകാലത്ത് നാസ മേധാവിയായിരുന്ന ജിം ബ്രിഡന്‍സ്റ്റൈന്‍ ജനുവരി 20 ന് സ്ഥാനമൊഴിഞ്ഞിരുന്നു.

ചാന്ദ്രപര്യവേഷണം പുനരാരംഭിക്കാന്‍ നാസ നീക്കമിടുന്ന സാഹചര്യത്തില്‍ ബില്‍ നെല്‍സന്റെ ഭരണപരിചയം രാജ്യത്തിന് പ്രയോജനപ്രദമായേക്കും .78കാരനായ ബില്‍ നെല്‍സണ്‍ ഫ്ലോറിഡയില്‍ നിന്നും മൂന്നു തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസ്. കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും ബഹിരാകാശ സമിതി അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ യുഎസ് സൈന്യത്തില്‍ ക്യാപ്റ്റന്‍ ആയിരുന്നു അദ്ദേഹം. 1986 ല്‍ കൊളംബിയയില്‍ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോണ്‍ഗ്രസ് പ്രതിനിധിയാണ് ബില്‍ നെല്‍സണ്‍.

Related Articles

Back to top button