KeralaLatestThiruvananthapuram

നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം; അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ആലുവയില്‍ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. ശ്വാസം മുട്ടല്‍ മൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു വിദഗ്ധ പരിശോധന റിപ്പോര്‍ട്ട്. നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആവര്‍ത്തിച്ച്‌ ബന്ധുക്കള്‍

കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍, മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക നിഗമനം

കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.

Related Articles

Back to top button