KeralaLatest

പരമദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തിൽ ഉണ്ടാകില്ല: പിണറായി

“Manju”

മൂന്നാർ : രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനങ്ങളുടെ കണക്കിലെടുത്താല്‍ കേരളമാണ് ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

കഴിഞ്ഞ അഞ്ചു വര്‍ഷവും എല്‍ ഡി എഫ് സര്‍ക്കാര്‍ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് . ലോകവും രാജ്യവും ഏറ്റവുമധികം പ്രതിസന്ധി നേരിട്ടപ്പോള്‍ അതിനെ ധീരമായി കേരളം നേരിട്ടു.ദുരിതസമയങ്ങളില്‍ കേരളം പട്ടിണി കിടക്കേണ്ടി വന്നില്ല.

പരമ ദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല.അത്തരത്തില്‍ കേരളത്തെയാകെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണം. അതിനായി ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പം അണിനിരക്കണം.

പട്ടയഭൂമിയടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണുമെന്നും, അതിനായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button