KeralaLatest

വിതുരയിൽ കർശന നിയന്ത്രണങ്ങൾ; ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ

“Manju”

ജ്യോതിനാഥ് കെ പി

വിതുര: വിതുരയിലും സമീപ പഞ്ചായത്തുകളിൽ കൂടുതൽ പേർക്കു രോഗം ബാധിച്ച സാഹചര്യത്തിൽ കോവിഡ് 19 സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി വിതുര ഗ്രാമ പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണണത്തോടെയാണു നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഇതു പരാമർശിച്ച് നിയന്ത്രണപ്പട്ടികയും പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കി.

ഞായറാഴ്ചകൾ സമ്പൂർണ ലോക്ക് ഡൗണായിരിക്കും. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിലും ആളുകൾ പുറത്തേയ്ക്കു ഇറങ്ങുന്നതിലും ഞായറാഴ്ച കർശന നിയന്ത്രണങ്ങളുണ്ടാകും. മറ്റു ദിവസങ്ങളിൽ രാവിലം ഏഴ് മുതല്‍ വൈകിട്ടു അഞ്ച് വരെ മാത്രം കടകൾക്കു തുറന്നു പ്രവർത്തിക്കാവുന്നതാണ്. കടകളിലെ സ്റ്റാഫുകൾ മാസ്ക്, ഗ്ലൗസ് എന്നിവ നിർന്ധമാക്കുകയും എല്ലായിടത്തും ഹാൻഡ് വാഷിങ് സംവിധാനവും ഒരുക്കണം. മാസ്ക് ധരിക്കാതെ വരുന്നവർക്കു ഒരു കാരണ വശാലും സാധനം നൽകരുത്.

എല്ലാ വ്യാപാര സ്ഥാപനങ്ങളും ശുചീകരിക്കണം. ടെക്സ്റ്റൈൽസ്, ഫാൻസി, ജുവലറി എന്നിവിടങ്ങളിൽ ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ കയറാൻ അനുവാദമില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന എല്ലായിടത്തും കോവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിക്കണം. ആൾക്കൂട്ടം പൂർണമായും ഒഴിവാക്കണം. മാവേലി സ്റ്റോർ, അക്ഷയ, ബാങ്കുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം.

വാഹനങ്ങളിൽ നടത്തുന്ന വഴിയോര കച്ചവടം പൂർണമായും നിരോധിച്ചു. ഓട്ടോ റിക്ഷകൾക്കു പൊലീസ് സ്റ്റേഷനിൽ നിന്നും നൽകിയിട്ടുള്ള ഒറ്റ, ഇരട്ട അക്കങ്ങള്‍ എന്നീ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഓടേണ്ടതാണ്. മാസ്ക് ധരിക്കാത്തതു ഉൾപ്പടെയുള്ള പ്രോട്ടോക്കോൾ ലംഘനങ്ങൾക്കുമേല്‍ കർശന നപടി കൈക്കൊള്ളും.

ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോവിഡ് സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിലാണു നിയന്ത്രണങ്ങൾ. രോഗം സ്ഥിതീകരിച്ചവരുമായി നിലവിൽ വിതുര ഗ്രാമ പഞ്ചായത്ത് നിവാസികളുടെ സമ്പർക്കപ്പട്ടിക വിശാലമല്ലെങ്കിലും സമീപ പഞ്ചായത്തുകളിൽ വിവിധ ആവശ്യങ്ങൾക്കു പോയതായി വിവരമുണ്ട്. ഇവർ സ്വയം നിരീക്ഷണത്തിലേക്കു പോകുകയും സ്വമേധയാ പരിശോധനയ്ക്കു വിധേയരാരകണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Back to top button