InternationalLatest
കോവിഡ് വാക്സിന് സംശയ നിവാരണ ചര്‍ച്ച നാളെ
ജിദ്ദ: കോവിഡ് വാക്സിനെ കുറിച്ച ജനങ്ങളുടെ ആകുലതകള്‍ പങ്കുവെക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷനല്‍ ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്) സൂം വഴി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26ന് വൈകീട്ട് ഏഴിനാണ് പരിപാടി. ഡോ. അബൂബക്കര്‍ സിദ്ദിഖ് മോഡറേറ്ററാകും. ചര്‍ച്ചയില്‍ ദമ്മാം യൂനിവേഴ്സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്റ്റ്യന്‍ (വാക്സിന് സ്പെഷലിസ്റ്റ്, ജെ.എസ്.എസ് മെഡിക്കല്‍ കോളജ് മൈസൂര്‍), ഫാര്‍മസിസ്റ്റുകളായ ഹനീഫ പാറക്കല്ലില്‍, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കല്‍ എന്നിവരടങ്ങുന്ന പാനല്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.