InternationalLatest

ചെക് ഇന്‍ നിരക്കില്‍ ഇളവ്

“Manju”

അബൂദബി: ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ സിറ്റി ചെക് ഇന്‍ സേവനം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതായി ‘മുറാഫിക്’ ഏവിയേഷന്‍ സര്‍വിസ് അറിയിച്ചു.ഒരു യാത്രക്കാരന് സിറ്റി ടെര്‍മിനലില്‍ ചെക് ഇന്‍ ചെയ്യുന്നതിന് 35 ദിര്‍ഹം നല്‍കിയാല്‍ മതി. മുമ്പ് 45 ദിര്‍ഹമായിരുന്നു നിരക്ക്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍വരും. കുട്ടികള്‍ക്ക് 25 ദിര്‍ഹമാണ് നിരക്ക്. യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ 4 മണിക്കൂര്‍ മുമ്പുവരെ ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം.

Related Articles

Back to top button