കൊല്ലം : കശുവണ്ടിവ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശം നല്‍കിയെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി. കശുവണ്ടിമേഖലയിലെ പ്രതിസന്ധിക്ക് അടിയന്തരപരിഹാരം ആവശ്യപ്പെട്ടു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പു സെക്രട്ടറിമാര്‍ക്ക് ഓഫീസ് മെമ്മോറണ്ടം പ്രകാരം നിര്‍ദേശം നല്‍കിയത്.
കേന്ദ്ര തൊഴില്‍വകുപ്പ് സെക്രട്ടറിക്കും സൂക്ഷ്മ-ചെറുകിട -ഇടത്തരം വ്യവസായവകുപ്പ് സെക്രട്ടറിക്കും ധനകാര്യസേവനവകുപ്പ് സെക്രട്ടറിക്കുമാണ് നിര്‍ദേശം നല്‍കിയത്. ധനമന്ത്രാലയത്തിന്റെ കോമ്പിറ്റെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുള്ളതെന്നും ധനമന്ത്രാലയം അറിയിച്ചതായി എം.പി. പറഞ്ഞു.