IndiaKeralaLatest

തീപ്പെട്ടി ഗണേശന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ രാഘവ ലോറന്‍സ്

“Manju”

ചെന്നൈ: അന്തരിച്ച തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നടന്‍ രാഘവ ലോറന്‍സ്. ഗണേശന്‍ മരിച്ച ശേഷം പങ്കുവെച്ച ട്വീറ്റിലായിരുന്നു ലോറന്‍സ് ഇക്കാര്യം അറിയിച്ചത്. ‘സഹോദര താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും, ആത്മശാന്തി നേരുന്നുഎന്നായിരുന്നു രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തത്.

ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഗണേശന്‍ മരണപ്പെട്ടത്. റെനിഗുണ്ട, ബില്ല 2, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ ഗണേശന്‍ ശ്രദ്ധേയമായ വേഷം ചെയ്തു. അഭിനയ മികവ് കാരണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു ഗണേശന്‍. കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം.

സാമ്ബത്തിക പ്രശ്നങ്ങള്‍ മൂലമാണ് ഗണേശന്‍ സിനിമ അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. പിന്നീട് ചെറിയ കച്ചവടങ്ങള്‍ നടത്തിയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഗണേശന്‍ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഗാനരചയ്താവ് സ്നേഹന്‍ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പട്ടി ഗണേശന്‍ അവസാനമായി അഭിനയിച്ചത്.

Related Articles

Back to top button