IndiaKeralaLatest

ടിക്​ ടോക്​ താരത്തിന്റെ ആത്​മഹത്യ; മന്ത്രി രാജികത്ത്​ നല്‍കി

“Manju”

മുംബൈ: ‘ടിക്​ ടോക്​’ താരം പൂജ ചവാന്റെ (22) ആത്​മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന്​ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജികത്ത്​ നല്‍കി. ചൊവ്വാഴ്​ച രാവിലെ ബാന്ദ്രയിലെ താക്കറെ വസതിയായ ‘മാതൊശ്രീ’യിലെത്തിയാണ്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്ക്​ രാജികത്ത്​ നല്‍കിയത്​. വിദര്‍ഭയില്‍ നിന്നുള്ള ശിവസേന നേതാവാണ്​ സഞ്​ജയ്​ റാത്തോഡ്​.  രാജി  മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.
പൂജ ചവാന്റെ ബന്ധുവും തന്റെ അനുയായിയുമായ സഞ്​ജയ്​ ചവാന്‍ നടത്തിയതായി ആരോപിക്കുന്ന ഫോണ്‍സംഭാഷണങ്ങളുടെ 11 ഓഡിയോ ക്​ളിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ, മന്ത്രിയുടെ രാജിയും പുജെയുടെ മരണത്തില്‍ അന്വേഷണവുമാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസ്​ അടക്കം ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി.
മന്ത്രിയില്‍ നിന്ന്​ മുഖ്യമന്ത്രി നേരിട്ട്​ വിശദീകരണം കേട്ടിരുന്നു. തുടര്‍ന്ന്​ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്​തിരുന്നു. പുണെ പൊലിസ്​ കമിഷണര്‍ അമിതാഭ് ഗുപ്​ത കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തങ്കളാഴ്​ച മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
മന്ത്രിക്കെതിരായ ആരോപണങ്ങള്‍ പൂജയുടെ ബന്ധുക്കള്‍ നിഷേധിച്ചിട്ടുണ്ട്​. കഴിഞ്ഞ ഏഴിനാണ്​ പൂണെയില്‍ സഹോദരന്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന്​ ​ പൂജ വീണു മരിച്ചത്​. ബീഡ്​ സ്വദേശിയായ പൂജ സ്​പോക്കണ്‍ ഇംഗ്​ളീഷ്​ പഠിക്കാനാണ് പുണെയില്‍ എത്തിയത്.

Related Articles

Back to top button