India

സുവർണക്ഷേത്രത്തിൽ ദർശനം നടത്തി പാക് സംഘം

“Manju”

ന്യൂഡൽഗഹി : സിന്ധു നദീജല കരാർ സംബന്ധിച്ച് ഇന്ത്യയുമായി ചർച്ചനടത്താൻ രാജ്യത്തെത്തിയ പാക് സംഘം അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി. ഡൽഹിയിൽ വെച്ചാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നത്. പാകിസ്താനിലേയ്ക്ക് മടങ്ങുന്നതിന് മുൻപാണ് ഇവർ അമൃത്സറിലെത്തി ക്ഷേത്രം ദർശനം നടത്തിയത്.

പാകിസ്താന്റെ സിന്ധു ജല കമ്മീഷണറായ സയീദ് മുഹമ്മദ് മെഹർ അലി ഷായുടെ അദ്ധ്യക്ഷതയിലുള്ള സംഘമാണ് ന്യൂഡൽഹിയിലെത്തിയത്. തുടർന്ന് മാർച്ച് 25 ന് ഇവർ സുവർണ ക്ഷേത്രത്തിലെത്തി. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയാണ് പാക് സംഘത്തെ സ്വീകരിച്ചത്. തുടർന്ന് ഇവർക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. ഗുർബാണി സംഗീതം ആസ്വദിച്ചതിന് ശേഷമാണ് ഇവർ ക്ഷേത്രത്തിൽ ആരാധന നടത്തിയത്.

വളരെയധികം ആഴമേറിയ ആത്മീയ അനുഭവമാണ് സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ ലഭിച്ചതെന്ന് സയീദ് മുഹമ്മദ് മെഹർ അലി ഷാ പറഞ്ഞു. സിന്ധു നദീജല കരാർ സംബന്ധിച്ച് ചർച്ച നടത്താൻ മാർച്ച് 22 നാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ഇത് സംബന്ധിച്ച് ചർച്ചകൾ പൂർത്തീകരിച്ചെന്നും ഭാവിയിൽ ഇന്ത്യയുമായി കൂടുതൽ ആശയവിനിമയം നടത്തുമെന്നും പാക് സംഘം അറിയിച്ചു.

Related Articles

Back to top button