KeralaLatestThiruvananthapuram

കിഫ്ബി ഓഡിറ്റിലും ശിവശങ്കറിന്റെ കൈകടത്തൽ

“Manju”

തിരുവനന്തപുരം• കിഫ്ബിയിലെ ഓഡിറ്റിനെച്ചൊല്ലി സർക്കാരും സിഎജിയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടുന്നതിനു പിന്നാലെ കിഫ്ബിയിൽ പുതിയ വിവാദം. കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ബന്ധം. രണ്ടാം ഘട്ട ഓഡിറ്റാണ് പി.വേണുഗോപാല്‍ പങ്കാളിയായ സുരി ആൻഡ് കോ എന്ന സ്ഥാപനം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ലോക്കര്‍ എടുക്കാന്‍ സഹായിച്ചത് വേണുഗോപാല്‍ ആണെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കിഫ്ബി മസാലബോണ്ട് ഇറക്കുന്നതിനോട് അന്നത്ത ചീഫ് സെക്രട്ടറിയും, ധനകാര്യ സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും വ്യക്തമായി. കുറഞ്ഞ പലിശയ്ക്ക് രാജ്യത്തിനകത്തു നിന്ന് വായ്പ കിട്ടുമെന്നിരിക്കെ എന്തിന് മസാലബോണ്ട് ഇറക്കണമെന്നായിരുന്നു ധനകാര്യ സെക്രട്ടറിയുടെ ചോദ്യം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് പ്രയോജനം ചെയ്യുമെന്ന് പറഞ്ഞ ധനമന്ത്രി ബോണ്ട് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തായി.

അതേസമയം രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെ നൽകിയ പ്രതിവാദ കുറിപ്പിലാണ് ശിവശങ്കർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചില പേരുകൾ വെളിപ്പെടുത്താൻ തനിക്ക് കടുത്ത സമ്മർദമുണ്ടെന്നും രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം രേഖാമൂലം സമർപ്പിച്ച കുറിപ്പിൽ പറയുന്നു.

Related Articles

Back to top button