IndiaLatest

വടകരയിലെ വ്യാപാരിയുടെ കൊലപാതകം: വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് കെ.കെ.രമ.എംഎല്‍എ

“Manju”

വടകര: നഗരത്തില്‍ കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട രാജന്റെ വീട്ടിലും വ്യാപാര സ്ഥാപനത്തിലും എംഎല്‍എ സന്ദര്‍ശനം നടത്തി. അന്വേഷണസംഘം കൃത്യമായിതന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രതികള്‍ ഉടന്‍ പിടിയലാകുമെന്നുതന്നെയാണ് പ്രതീക്ഷ. കൊലപാതകത്തെ തുടര്‍ന്ന് വടകരയിലെ വ്യാപാരികള്‍ക്കുണ്ടായിരിക്കുന്ന ആശങ്കകള്‍ ഇല്ലാതാക്കണമെന്നും അവര്‍ പറഞ്ഞു. നഗരത്തില്‍ സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനം കൃത്യമാക്കണം. തെരുവുവിളക്കുകള്‍ കത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുള്‍ സലാം, സിഐ പി.എം മനോജ് എന്നിവരും ഉണ്ടായിരുന്നു.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button