Thrissur

18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നറുക്കെടുത്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ബുധനാഴ്ച നടന്നു. ജില്ലാ കളക്ടർ എസ്. ഷാനവാസ് നേതൃത്വം നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചും ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാലും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാലും വാർഡുകളാണ് നറുക്കെടുത്തത്. ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്‌ടോബർ ഒന്നിന് അവസാനിക്കും. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്‌ടോബർ അഞ്ചിനാണ്.
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 വടക്കുംമുറി, 5 ശ്രീനാരായണ, 6 വേട്ടക്കൊരുമകൻ, 7 മാർക്കറ്റ്, 9 ആയിരംകണ്ണി, 12 തിരുമംഗലം, പട്ടികജാതി സ്ത്രീ-1 ചേറ്റുവ, 16 കോട്ട, പട്ടികജാതി-3 പുളിക്കടവ്, 4 പുളിഞ്ചോട്.
വാടാനപ്പിളളി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 പൊക്കാഞ്ചേരി, 3 തൃത്തല്ലൂർ വെസ്റ്റ്, 5 ഹെൽത്ത് സെന്റർ, 6 ഗണേശമംഗലം, 13 പട്ടിലങ്ങാടി, 14 അഞ്ചങ്ങാടി, 15 വാടാനപ്പിളളി വെസ്റ്റ്, പട്ടികജാതി സ്ത്രീ-9 നടുവിൽക്കര വെസ്റ്റ്, 17 ഫിഷറീസ്, പട്ടികജാതി-11 നടുവിൽക്കര ഈസ്റ്റ്.
തളിക്കുളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-3 പുതുകുളം, 5 പുലാമ്പുഴ, 6 ഹൈസ്‌കൂൾ, 7 പഞ്ചായത്ത് ഓഫീസ്, 12 പൂശാരിത്തോട്, 13 കൈതക്കൽ, പട്ടികജാതി സ്ത്രീ-10 ആര്യംപാടം, 15 തരിശ്, പട്ടികജാതി-8 പുത്തൻതോട്.
നാട്ടിക ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-3 മസ്ജിദ്, 6 കലാഞ്ഞി, 7 ചേർക്കര, 10 സേതുകുളം, 12 വാഴക്കുളം, പട്ടികജാതി സ്ത്രീ-4 താന്നപ്പാടം, 11 തൃപ്രയാർ സെന്റർ, പട്ടികജാതി-13 മൂത്തകുന്നം.
വലപ്പാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 പഞ്ചായത്ത് ഓഫീസ്, 5 ഇല്ലിക്കുഴി, 7 കോതകുളം വെസ്റ്റ്, 11 പാലപ്പെട്ടി, 12 പാട്ടുകുളങ്ങര, 13 കഴിമ്പ്രം, 14 മഹാത്മ, 16 കരയാമുട്ടം, പട്ടികജാതി സ്ത്രീ-3 വലപ്പാട് സെന്റർ, 10 എടമുട്ടം, പട്ടികജാതി-15 എളവാരം.
അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 പാലക്കൽ, 2 പാലിശ്ശേരി നോർത്ത്, 4 ബോട്ടുജെട്ടി, 7 വളളിശ്ശേരി, 9 തൃത്താമരശ്ശേരി, 12 തോട്ടപ്പായ, 13 പാലിശ്ശേരി, പട്ടികജാതി-3 അംബേദ്കർ.
ചേർപ്പ് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-5 തിരുവുളളക്കാവ്, 8 ചേർപ്പ്, 9 പെരുവനം, 13 എട്ടുമുന, 15 പെരുംകുളം, 17 ചേർപ്പ് വെസ്റ്റ്, 18 മുത്തുളളിയാൽ, 19 ചേർപ്പ് ഈസ്റ്റ്, 20 തായംകുളങ്ങര, പട്ടികജാതി സ്ത്രീ-3 ചെവ്വൂർ, 12 പനംകുളം, പട്ടികജാതി-7 പൂച്ചിന്നിപ്പാടം.
പാറളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-4 വെങ്ങിണിശ്ശേരി, 6 പേരൂക്കര, 10 പാർപ്പക്കടവ്, 11 ചേനം, 12 അമ്മാടം, 13 കോടന്നൂർ, 14 പളളിപ്പുറം, പട്ടികജാതി സ്ത്രീ-7 ശിവപുരം, പട്ടികജാതി-5 ആറാട്ടുകടവ്.
വല്ലച്ചിറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-4 ചാത്തക്കുടം, 6 ഞെരുവിശ്ശേരി, 7 ആറാട്ടുപുഴ വടക്ക്, 10 കണ്ഠേശ്വരം, 11 ഇളംകുന്ന്, 12 ശ്രീനാരായണപുരം, പട്ടികജാതി സ്ത്രീ-13 വല്ലച്ചിറ, പട്ടികജാതി-14 പുതുക്കുളങ്ങര.
അന്തിക്കാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 പുലാമ്പുഴ, 2 മാങ്ങാട്ടുകര, 4 ചെരിയംകുളങ്ങര ഭാഗം, 6 പഞ്ചായത്ത് ഗ്രൗണ്ട് ഭാഗം, 7 പുത്തൻപീടിക ഈസ്റ്റ്, 11 അഞ്ചങ്ങാടി, 12 ചൂരക്കോട്, പട്ടികജാതി സ്ത്രീ-5 പഞ്ചായത്ത് ഓഫീസ് ഭാഗം, പട്ടികജാതി-8 പുത്തൻപീടിക വെസ്റ്റ്.
താന്ന്യം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-4 വടക്കുമുറി സൗത്ത്, 6 കിഴക്കുമുറി സൗത്ത്, 7 സോമശേഖര നഗർ, 8 കരുവാംകുളം, 10 അഴിമാവ്, 11 താന്ന്യം സൗത്ത്, 18 ബോട്ട് കടവ്, പട്ടികജാതി സ്ത്രീ-1 ചെമ്മാപ്പിളളി നോർത്ത്, 17 പൈനൂർ, പട്ടികജാതി-13 കിഴക്കുമുറി വെസ്റ്റ്
ചാഴൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-3 ചാഴൂർ ഈസ്റ്റ്, 4 പുളള്, 9 കരൂപ്പാടം, 10 ചിറയ്ക്കൽ, 14 പഴുവിൽ, 15 പഴുവിൽ ഈസ്റ്റ്, 17 പഴുവിൽ നോർത്ത്, പട്ടികജാതി സ്ത്രീ-2 ചാഴൂർ നോർത്ത്, 6 പുറത്തൂർ, പട്ടികജാതി-16 ജനത.
മണലൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 മണലൂർ വടക്കുമുറി, 5 ആനക്കാട്, 7 കാഞ്ഞാണി, 11 മണലൂർ പടിഞ്ഞാറ്റുമുറി, 12 പുത്തൻകുളം പടിഞ്ഞാറ്, 13 തെക്കേ കാരമുക്ക്, 14 കാഞ്ഞാണി പടിഞ്ഞാറ്, 15 മാങ്ങാട്ടുകര, 16 കരിക്കൊടി, പട്ടികജാതി സ്ത്രീ-17 കണ്ടശ്ശാംകടവ്, പട്ടികജാതി 19 മാമ്പിളളി.
അരിമ്പൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-4 പരക്കാട് വെസ്റ്റ്, 7 മനക്കൊടി, 10 തച്ചംപിളളി, 13 കുന്നത്തങ്ങാടി, 14 കൈപ്പിളളി ഈസ്റ്റ്, 15 കൈപ്പിളളി, 16 എറവ് ഈസ്റ്റ്, 17 എറവ് സൗത്ത്, പട്ടികജാതി സ്ത്രീ-12 വിളക്കുംമാടം, പട്ടികജാതി-06 കിഴക്കുംപുറം.
കാറളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 നന്തി, 2 കുമരംചിറ, 7 കിഴുത്താണി പടിഞ്ഞാറ്, 8 കിഴുത്താണി തെക്ക്, 9 പത്തനാപുരം, 10 ഹരിപുരം, 11 താണിശ്ശേരി, പട്ടികജാതി സ്ത്രീ-5 പുല്ലത്തറ, പട്ടികജാതി-13 വെളളാനി പടിഞ്ഞാറ്.
കാട്ടൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-1 മുനയം, 5 കുന്നത്തുപീടിക, 10 പൊഞ്ഞനം സൗത്ത്, 12 തേക്കുംമൂല, 13 കാട്ടൂർ ബസാർ, 14 നെടുമ്പുര, പട്ടികജാതി സ്ത്രീ-9 ഇല്ലിക്കാട്, പട്ടികജാതി-11 കാട്ടൂർ.
മുരിയാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-2 പാലക്കുഴി, 3 തറയിലക്കാട്, 4 പാറേക്കാട്ടുകര, 5 കുന്നത്തറ, 8 ആനുരുളി, 13 തുറവൻകാട്, 14 മിഷൻ ആശുപത്രി, പട്ടികജാതി സ്ത്രീ-11 ഊരകം വെസ്റ്റ്, 17 ആനന്ദപുരം സെന്റർ, പട്ടികജാതി-1 വില്ലേരിക്കര.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-5 നെല്ലായി, 7 കൊളത്തൂർ, 10 വൈലൂർ, 14 മൂത്രത്തിക്കര വെസ്റ്റ്, 16 നെടുമ്പാൾ, 17 തൊട്ടിപ്പാൾ സൗത്ത്, 18 തൊട്ടിപ്പാൾ നോർത്ത്, പട്ടികജാതി സ്ത്രീ-11 നന്തിക്കര, 15 പറപ്പൂക്കര, പട്ടികജാതി-8 ആലത്തൂർ സൗത്ത്.

Related Articles

Back to top button