Kozhikode

‍ എലത്തൂരിൽ യുഡിഎഫ് ചെയര്‍മാന്‍ എം.പി.ഹമീദ് രാജിവെച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് ചെയര്‍മാന്‍ എം.പി.ഹമീദ് രാജിവെച്ചു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍ എംപി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് എം.പി.ഹമീദ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
10 വര്‍ഷമായി യുഡിഎഫ് ചെയര്‍മാനും 18 വര്‍ഷമായി ഡിസിസി അംഗവുമാണ് എം.പി.ഹമീദ്.പിണറായി സര്‍ക്കാറിന്റെ നിലപാടുകളിലും വികസന മുന്നേറ്റത്തിലും അഭിമാനം കൊള്ളുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ദിവസം തന്നെ എം.പി ഹമീദ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

Related Articles

Back to top button