Thiruvananthapuram

ലൗ ജിഹാദ്; കെസിബിസിയ്ക്ക് പിന്തുണയുമായി വി മുരളീധരൻ

“Manju”

തിരുവനന്തപുരം : ലൗ ജിഹാദ് വിഷയത്തിൽ കെ സി ബിസിയ്ക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ മുസ്ലീം ആധിപത്യം ക്രൈസ്തവർ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ജോസ് കെ മാണി ഉന്നയിച്ചത് ക്രൈസ്തവരുടെ ആശങ്കയെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

ലീഗിന്റെ അപ്രമാധിത്വത്തിൽ വഴങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം. കോൺഗ്രസും സി പി എമ്മുമാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു

കോൺഗ്രസ് ബി ജെ പി ബാന്ധവമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനും വി മുരളീധരൻ മറുപടി നൽകി. സിപിഎം വിൽക്കാൻ വച്ചിരിക്കുന്ന പാർട്ടിയാണ്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നതാണ് ബിജെപി നിലപാടെന്നും പിണറായി വിജയൻ മലർന്ന് കിടന്ന് തുപ്പരുതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ഡിഎംകെയിൽ നിന്ന് പണം പറ്റിയ പാർട്ടിയാണ് സിപിഎം തലശ്ശേരിയിൽ ആരെ പിന്തുണയ്ക്കുമെന്നത് സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കുമെന്നും വിമുരളീധരൻ പറഞ്ഞു.

Related Articles

Back to top button