KeralaLatestThiruvananthapuram

എയ്ഡഡ് സ്കൂളിൽ അടുക്കള നിർമ്മിച്ച് ഡെപ്യുട്ടി സ്‌പീക്കർ.

“Manju”

ജ്യോതി നാഥ് കെ പി
മംഗലപുരം :മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട മുരുക്കുംപുഴ സെയിന്റ് അഗസ്റ്റിൻ ഹൈസ്ക്കൂളിൽ എം. എൽ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിദ്യയാർത്ഥികളുടെ ഭക്ഷണസൗകര്യ വികസനത്തിനായി പുതിയ അടുക്കള നിർമ്മിച്ച് നൽകി. ഡെപ്യുട്ടി സ്പീക്കർ വി. ശശി ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ എം. ഷാനവാസ്‌, സി പി എം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ജനതാ ദൾ (എസ് )സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ, സ്കൂൾ മാനേജർ അഡോൾഫ് ലോപ്പസ്, ഹെഡ്മിസ്ട്രസ് ഷീല എസ്. കെ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button