IndiaKannurKeralaLatestMalappuramThiruvananthapuramThrissur

കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വ്യാപകമാവുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ കോവിഡ് വ൪ധനയുടെ തോത് മുന്‍പത്തേതിനെക്കാള്‍ കുറഞ്ഞിട്ടുണ്ട്.

അതേസമയം ഇന്നലെയും രാജ്യത്ത് നാല്‍പത്തി അയ്യായിരത്തിലധികം കേസുകള്‍ റിപ്പോ൪ട്ട് ചെയ്തു. തമിഴ്നാടിന് പുറമെ ആന്ധ്രാപ്രദേശ്, ക൪ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ക്രമാതീതമായി റിപ്പോ൪ട്ട് ചെയ്തതാണ് കാരണം.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോ൪ട്ട് ചെയ്തത് ആന്ധ്ര, തമിഴ്നാട്, ക൪ണാടക സംസ്ഥാനങ്ങളിലാണ്. ഇതോടെ ആകെ കേസുകള്‍ പതിമൂന്നേകാല്‍ ലക്ഷം കടന്നു. മരണം മുപ്പത്തിയൊന്നായിരവും കടന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. ഇതില്‍ ഒന്നരലക്ഷം പേരുള്ളത് മഹാരാഷ്ട്രയിലാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേ൪ക്കുന്ന മുഖ്യമന്ത്രിമാരുടെ പശ്ചാത്തലത്തില്‍ മൂന്നാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെ വേണമെന്നത് ച൪ച്ച ചെയ്തേക്കും. അതിനിടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം ഇന്നലെ എയിംസില്‍ നടന്നു. ആഗസ്ത് പതിനഞ്ചോടെ കോവാക്സിന്‍ തയ്യാറാക്കാനാണ് ഇന്ത്യയുടെ ശ്രമം. എയിംസില്‍ മുപ്പത് വയസുകാരനായ ഡല്‍ഹി സ്വദേശിയിലാണ് പരീക്ഷണം നടത്തിയത്.

Related Articles

Back to top button