Latest

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 12.77 കോടി

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം നാലര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 27.95 ലക്ഷം കടന്നിരിക്കുന്നു. നിലവില്‍ രണ്ട് കോടിയിലധികം പേര്‍ കോവിഡ് ചികിത്സയിലുണ്ട്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ മൂന്ന് കോടി ഒന്‍പത് ലക്ഷം കോവിഡ് രോഗബാധിതരാണ് ഉള്ളത്. നാല്‍പതിനായിരത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.62 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലില്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 3.12 ലക്ഷമായി ഉയര്‍ന്നു. ആയിരത്തി അഞ്ഞൂറിലധികം പേരാണ് രാജ്യത്ത് ഇന്നലെ വൈറസ് ബാധ മൂലം മരിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,71,624 ആയി ഉയര്‍ന്നു. നിലവില്‍ 4.86 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണത്തില്‍ ഫ്രാന്‍സും ബ്രിട്ടനുമാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും നാല്‍പത്തിയഞ്ച് ലക്ഷം വീതം രോഗബാധിതരുണ്ട്.

Related Articles

Back to top button