InternationalLatest

ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു: രണ്ടുപേരെ കാണാനില്ല

“Manju”

കോപ്പന്‍ഹേഗന്‍: ഡാനിഷ് ദ്വീപായ ബോ‌ണ്‍ഹോമിന്റേയും ദക്ഷിണ സ്വീഡിഷ് നഗരമായ സ്റ്റാഡിന്റേയും മദ്ധ്യഭാഗത്ത് ബാള്‍റ്റിക് കടലില്‍ രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു.
രണ്ടുപേരെ കാണാതായി. ഡാനിഷ് കപ്പലായ കരിന്‍ ഹോയ്ജും ബ്രിട്ടീഷ് കപ്പലായ സ്കോട്ട് കാര്യറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ പ്രദേശിക സമയം വെളുപ്പിനെ മൂന്ന് മണിയ്ക്കാണ്. സംഭവം നടന്നത്.

ഡാനിഷ് കപ്പലിലെ നാവികരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാത്തി. ബ്രിട്ടീഷ് കപ്പലിലെ നാവികര്‍ സുരക്ഷിതരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Back to top button