IndiaLatest

ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ താരമിപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഹര്‍മന്‍പ്രീത് തന്നെയാണ് രോഗവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ടെസ്റ്റ് നടത്തിയതിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ” നിര്‍ഭാഗ്യവശാല്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ ഞാന്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവു ചെയ്ത് കോവിഡ് ടെസ്റ്റ് ചെയ്യണം. ദൈവാനുഗ്രഹവും നിങ്ങളേവരുടെയും പ്രാര്‍ത്ഥനയുമുള്ളതിനാല്‍ ഞാന്‍ വേഗം കളിക്കളത്തിലേക്ക് തിരിച്ചു വരും. എല്ലാവരും മാസ്ക് ധരിക്കുക, സുരക്ഷിതമായിരിക്കുക. സ്നേഹത്തോടെ ഹര്‍മന്‍” എന്നാണ് ഹര്‍മന്‍പ്രീത് ട്വീറ്റ് ചെയ്തത്. നടുവിന് പരിക്കേറ്റതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങളില്‍ പങ്കെടുക്കാതെ വിശ്രമത്തിലായിരുന്നു ഹര്‍മന്‍പ്രീത്.

Related Articles

Back to top button