IndiaKeralaLatest

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവും-ഡോ. ഹര്‍ഷ വര്‍ധന്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തില്‍ വാട്സ്‌ആപ്പ് യൂണിവേഴ്സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ടാംഡോസ് സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന്‍ സ്വീകരിച്ച ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നി വാക്സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണ്.
അതേസമയം, വാക്സിനേഷനു ശേഷം രോഗം ബാധിക്കുന്ന കേസുകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് വാക്സിന്‍ എടുത്തതിനു ശേഷവും രോഗം ബാധിച്ചിട്ടുള്ളതെന്നു മന്ത്രി മറുപടി നല്‍കി.

Related Articles

Back to top button