KeralaLatest

ഹൗ​സ്ബോ​ട്ട്​ സ​വാ​രി​ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലും

“Manju”

ഹൗ​സ്ബോ​ട്ട്​ സ​വാ​രി​ക്കി​നി ഈ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ​ത്താം | You can go to the quarry riding a houseboat | Madhyamam
അ​ഞ്ച​ര​ക്ക​ണ്ടി: ആ​ല​പ്പു​ഴ​യി​ലും കു​ട്ട​നാ​ട്ടി​ലും പോ​വേ​ണ്ട, ഹൗ​സ് ബോ​ട്ടി​ലൂ​ടെ യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന ക​ണ്ണൂ​രു​കാ​ര്‍​ക്ക് വേ​ങ്ങാ​ട് കാ​വും​പ​ള്ള​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ​ത്തി​യാ​ല്‍ മ​തി. വേ​ങ്ങാ​ട് ഗം​ഗോ​ത്രി​യി​ല്‍ ജ​യ​രാ​ജ​ന്‍ കൂ​ര്‍​മ​യാ​ണ് ‘ജ​ല​ക​ന്യ​ക’ എ​ന്ന പേ​രി​ല്‍ ക്വാ​റി​യി​ല്‍ ഒ​ഴു​കു​ന്ന വീ​ട് ഒ​രു​ക്കി​യ​ത്. പൂ​ര്‍​ണ​മാ​യും പ്ര​കൃ​തി​ഭം​ഗി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വീ​ട് ആ​രെ​യും ആ​ക​ര്‍​ഷി​ക്കും.
2019 മു​ത​ല്‍ ജ​യ​രാ​ജ​ന്‍ കൂ​ര്‍​മ ക്വാ​റി​യി​ല്‍ ശു​ദ്ധ​ജ​ല കൂ​ടു​മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. അ​ങ്ങ​നെ​യാ​ണ് ടൂ​റി​സം സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പ​റ്റാ​വു​ന്ന രീ​തി​യി​ല്‍ ഒ​ഴു​കു​ന്ന വീ​ടെ​ന്ന ആ​ശ​യം ഉ​ദി​ച്ച​ത്. മ​ത്സ്യ​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യു​ള്ള കൂ​ടി​ല്‍ ബാ​ര​ലു​ക​ള്‍ ഘ​ടി​പ്പി​ച്ചാ​ണ് ഒ​ഴു​കി​ന​ട​ക്കു​ന്ന വീ​ട് ഒ​രു​ക്കി​യ​ത്.12 ബാ​ര​ലു​ക​ളാ​ണ് ഘ​ടി​പ്പി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്കി​യ വീ​ടി​ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​വി​ടെ വ​ന്ന് മീ​ന്‍​പി​ടി​ച്ച്‌ പാ​കം ചെ​യ്ത്‌ ക​ഴി​ക്കാ​നും പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച്‌ കു​റ​ച്ച്‌ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഒ​ഴു​കി​ന​ട​ക്കു​ന്ന വീ​ടു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.
ടൂ​റി​സം വ​കു​പ്പിന്റെ അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. അ​ഞ്ചു കൂ​ടു​ക​ളി​ലാ​യി തി​ലോ​പ്പി​യ മ​ത്സ്യ​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. 3000 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഫി​ഷ​റീ​സ് വ​കു​പ്പ് സൗ​ജ​ന്യ​മാ​യാ​ണ് ജ​യ​രാ​ജ​ന് ന​ല്‍​കി​യ​ത്. ഒ​ട്ട​ന​വ​ധി പേ​രാ​ണ് ജ​യ​രാ​ജന്റെ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ല്‍ ദി​നേ​ന മ​ത്സ്യം വാ​ങ്ങു​ന്ന​തി​നും മ​റ്റു​മാ​യി എ​ത്തു​ന്ന​ത്.

Related Articles

Back to top button