IndiaKeralaLatest

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

“Manju”

കല്‍പ്പറ്റ: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തും.
രാവിലെ മാനന്തവാടി മുതല്‍ പനമരം വരെയാണ് റോഡ്ഷോ. തുടര്‍ന്ന് ബത്തേരിയിലും കല്‍പറ്റയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജില്ലക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുല്‍ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ വരവ് വിവിധ മണ്ഡലങ്ങളില്‍ ഏറെ ആവേശം സൃഷ്ടിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചാരണത്തില്‍ സജീവമാകും

Related Articles

Back to top button