IndiaLatest

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

“Manju”

ഡല്‍ഹി: ഇന്ത്യയിലെ കൊവിഡ്-19 വ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘മോശമായ സാഹചര്യത്തില്‍ നിന്ന് അപകരമായ നിലയിലേക്ക്’ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉണ്ടായതിനെക്കാള്‍ രോഗികള്‍ ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകളും നല്‍കുന്ന സൂചന. 56211 പുതിയ കേസുകളാണ് രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 1.20 കോടിയിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. മരണനിരക്ക് 1.62 ലക്ഷത്തിന് മുകളിലാണ്. പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി മുന്നേറുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നിലനില്‍ക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാവും മറ്റു തീരുമാനങ്ങളെടുക്കുകയെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ താരതമ്യേന മൂന്നാംഘട്ട വ്യാപനം കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ അപകരമായ സാഹചര്യമുണ്ടായാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകും.

Related Articles

Back to top button