Latest

കോവിഡിനെത്തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നു

“Manju”

കോവിഡിനെത്തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. നിലവില്‍ ലോകത്താകമാനം 10 കോടി ജനങ്ങള്‍ കോവിഡ്‌ അനന്തരം ഉറക്കമില്ലായ്മ അഭിമുഖീകരിക്കുന്നതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സതേടിയവരിലും താമസകേന്ദ്രങ്ങളില്‍ കഴിഞ്ഞവരിലും ഇതേ അസ്വസ്ഥതകള്‍ പ്രകടമാണ്. വൈറസ് മുക്തരായി മാസങ്ങള്‍ക്കുശേഷവും 20 മുതല്‍ 34 ശതമാനം പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ പ്രകടമാക്കുന്നതായി എന്‍.എം.സി. സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ.പവന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

വൈറസ് ബാധയുടെ തീവ്രതയ്ക്കനുസരിച്ച്‌ ഉറക്കമില്ലായ്മയുടെ തീവ്രതയും ഉയരാം. മറ്റ് രോഗാവസ്ഥകളും മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാകാറുണ്ട്. കോവിഡ് ഭേദമായി ഒരുവര്‍ഷം കഴിഞ്ഞവരിലും സ്വസ്ഥമായ ഉറക്കം ലഭിക്കാത്തവര്‍ 70 ശതമാനത്തോളമുണ്ട്. ദിവസേന ഇത്തരം അസ്വസ്ഥതകളുമായി എത്തുന്നവര്‍ ഒട്ടേറെയാണ്. പൂര്‍ണമായും ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍, സ്വസ്ഥമായ ഉറക്കം അല്പനേരത്തേക്ക് മാത്രം ലഭിക്കുന്നവര്‍, ഉറക്കം നഷ്ടപ്പെട്ടതുമൂലമുള്ള മറ്റ് അസ്വസ്ഥതകള്‍ പ്രകടമാകുന്നവര്‍ എന്നിവരും ആശുപത്രിയില്‍ എത്തുന്നുണ്ട്.

Related Articles

Back to top button