IndiaLatest

അസമിലെ വോട്ടിങ് യന്ത്രം അട്ടിമറി

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അസമില്‍ ബി.ജെ.പി എം.എല്‍.എയുടെ വാഹനത്തില്‍നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. അസമിലെ ഏതെങ്കിലും ബിജെപി നേതാവ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

” വിശദാംശങ്ങളെക്കുറിച്ച്‌ അറിയില്ല. സംഭവം സത്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപ്രകാരം നടപടിയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി സ്വീകരിക്കുന്നതില്‍നിന്നും ഞങ്ങള്‍ ഒരിക്കലും തടഞ്ഞിട്ടില്ല “-അമിത് ഷാ പറഞ്ഞു. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാര്‍കണ്ടി എം.എല്‍.എ കൃഷ്ണേന്ദു പാനലിന്റെ വാഹനത്തില്‍നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുത്തത്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ വാഹനം തടയുകയും ഇ.വി.എം മെഷീന്‍ കണ്ടെടുക്കുകയുമായിരുന്നു. സ്​ട്രോങ്​ റൂമിലേക്ക്​ മാറ്റേണ്ട മെഷീനായിരുന്നു കാറില്‍. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

ക്രമക്കേടില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥരെ​ സസ്​പെന്‍ഡ് ചെയ്യുകയും വോ​ട്ടെടുപ്പ്​ നടന്ന ബൂത്തില്‍ റീ​പോ ളിങ്​ നടത്താനുമാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്പര്‍ ബൂത്തിലാണ്​ റീപോളിങ്​ നടത്തുക.
സംഭവത്തില്‍ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികളും നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ അമിത് ഷായുടെ പ്രതികരണം .

Related Articles

Check Also
Close
Back to top button